Product SiteDocumentation Site

Red Hat Enterprise Linux 5

Release Notes

Red Hat Enterprise Linux 5.11-നുള്ള പ്രകാശനക്കുറിപ്പുകള്‍

പ്രസദ്ധീകരണം 11

Red Hat കസ്റ്റമര്‍ കണ്ടന്റ് സര്‍വീസുകള്‍


നിയമപരമായ കുറിപ്പു്

Copyright © 2014 Red Hat, Inc.
The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
MySQL® is a registered trademark of MySQL AB in the United States, the European Union and other countries.
All other trademarks are the property of their respective owners.


1801 Varsity Drive
RaleighNC 27606-2072 USA
Phone: +1 919 754 3700
Phone: 888 733 4281
Fax: +1 919 754 3701

സംഗ്രഹം
മെച്ചപ്പെടുത്തലുകള്‍, സുരക്ഷാ വിവരങ്ങള്‍, ബഗ് ഇറാട്ടകള്‍ എന്നിവ Red Hat Enterprise Linux ലഘു പതിപ്പുകളില്‍ ലഭ്യമാകുന്നു. Red Hat Enterprise Linux 5 ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഇതിനോടപ്പമുള്ള ലഘു പതിപ്പിലുമുള്ള പ്രധാന മാറ്റങ്ങള്‍ Red Hat Enterprise Linux 5.11-ന്റെ പ്രകാശനക്കുറിപ്പില്‍ അടങ്ങുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളുടേയും വിശദക്കുറിപ്പുകളും ഇവിടെ ലഭ്യമാണു്:- Technical Notes.

പ്രീഫെയിസ്
1. ഇന്‍സ്റ്റലേഷനും ബൂട്ടിങും
2. കേര്‍ണല്‍
3. ഡിവൈസ് ഡ്രൈവറുകള്‍
4. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്
5. വിര്‍ച്ച്വലൈസേഷന്‍
6. ഇന്‍ഡസ്റ്ററി നിലവാരങ്ങളും സര്‍ട്ടിഫിക്കേഷനും
A. റിവിഷന്‍ ഹിസ്റ്ററി

പ്രീഫെയിസ്

Red Hat Enterprise Linux 5.11-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന എല്ലാ മെച്ചപ്പെടുത്തലുകളുടെയും പുതിയ വിശേഷതകളുടെയും വിശദമായ വിവരണം പ്രകാശനക്കുറിപ്പില്‍ കാണാം. Red Hat Enterprise Linux 5.11 പരിഷ്കരണത്തില്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ പരിഷ്കരണങ്ങള്‍ക്കും സാങ്കേതികക്കുറിപ്പുകള്‍ കാണുക.

പാഠം 1. ഇന്‍സ്റ്റലേഷനും ബൂട്ടിങും

dmidecode SMBIOS-നെ പിന്തുണയ്ക്കുന്നു

dmidecode പ്രയോഗം ഇപ്പോള്‍ സിസ്റ്റം മാനേജ്മെന്റ് ബയോസ് (SMBIOS) പതിപ്പ് 2.8 പിന്തുണയ്ക്കുന്നു. പല തരത്തിലുള്ള ഹാര്‍ഡ്‌വെയറുകളില്‍ ബിള്‍ഡുകള്‍ ഓട്ടോമേറ്റ് ചെയ്ത് ലഭ്യമാക്കുന്നതിന് ഇത് dmidecode-നെ പ്രവര്‍ത്തനസജ്ജമാക്കുന്നു.

പാഠം 2. കേര്‍ണല്‍

ടൈമൌട്ട് വാല്യൂം കണ്ട്രോള്‍

Red Hat Enterprise Linux 5.11 kernel-ല്‍ ഐ/ഒ പിശക് വീണ്ടെടുക്കുന്ന കമാന്‍ഡുകള്‍ക്കുള്ള സമയപരിധി മൂല്ല്യം നിയന്ത്രിയ്ക്കുവാനുള്ള ഐച്ഛികം ഉള്‍പ്പെടുന്നു. മുമ്പു്, വീണ്ടും ശ്രമിയ്ക്കുന്നതിനുള്ള മൂല്ല്യം 5 ആയിരുന്നു, ഇതു് 90-സെക്കന്‍ഡ് സമയപരിധി സന്ദേശങ്ങള്‍ ലഭ്യമാക്കി. ഈ എണ്ണം കുറയ്ക്കുന്നതു് മെച്ചപ്പെട്ട രീതിയില്‍ ടൈമൌട്ട് ലേയറുകള്‍ക്ക് അനുവദിയ്ക്കുന്നു.

MegaRAID എസ്എഎസ് ഡ്രൈവറുകളുള്ള LSI 12 Gb/s അഡാപ്ടറുകള്‍

LSI MegaRAID SAS 9360/9380 12Gb/s കണ്ട്രോളറുകള്‍,മുമ്പ് ടെക്നോളജി പ്രിവ്യൂ, Red Hat Enterprise Linux 5.11-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

പാഠം 3. ഡിവൈസ് ഡ്രൈവറുകള്‍

ProLiant സര്‍വറുകള്‍ക്കുള്ള പിന്തുണ

ഏറ്റവും പുതിയ എച്പി എസ്എഎസ് സ്മാര്‍ട്ട് അറേ കണ്ട്രോളറുകളുള്ള ProLiant സര്‍വറുകള്‍ cciss ഡ്രൈവര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു.

പാഠം 4. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്

Red Hat സപ്പോര്‍ട്ട് ടൂളിനുള്ള മെച്ചപ്പെട്ട പിശക് സന്ദേശങ്ങള്‍

ഡീബഗ് ചിഹ്നങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ Red Hat Support Tool സാധ്യമല്ലാത്തപ്പോള്‍, മനസ്സിലാകുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അത് ലഭ്യമാക്കുന്നു, ഉദാഹരണത്തിന് മതിയാകാത്ത ഡിസ്ക് സ്ഥലം.

സബ്സ്ക്രിപ്ഷന്‍ മാനേജര്‍

യൂസര്‍ അറ്റാച്മെന്റിന് ശേഷം Red Hat Enterprise Linux 5.11-ലുള്ള സബ്സ്ക്രിപ്ഷന്‍ മാനേജര്‍ redhat.repo ഫയല്‍ ലഭ്യമാക്കുന്നു, ഇത് yum-ന് വേണ്ടി കാത്തിരിയ്ക്കുന്നില്ല.
സബ്സ്ക്രിപ്ഷന്‍ മാനേജര്‍-ല്‍ Subscription Type ഫീള്‍ഡ് ചേര്‍ത്തിരിയ്ക്കുന്നു. ഉപയോഗിയ്ക്കുന്ന സബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ഗ്രാഫിക്കല്‍ ഇന്റര്‍ഫെയിസിലും കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫെയിസിലും കാണാം. ഇത് സബ്സ്ക്രിപ്ഷന്റെ വിശേഷതകള്‍ ലഭ്യമാക്കുന്നു.
സബ്ക്രിപ്ഷന്‍ മാനേജര്‍-ന്റെ ജിയുഐയില്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതിന് റിപ്പോസിറ്ററികള്‍ പ്രവര്‍ത്തനസജ്ജവും പ്രവര്‍ത്തനരഹിതവുമാക്കാം
കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫെയിസിനുള്ള അനവധി മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു:
  • Red Hat Enterprise Linux 5.11-ല്‍, ബഗ് റിപോര്‍ട്ടുകളില്‍ ചേര്‍ക്കുവാനുള്ള ഫയലുകള്‍ അടങ്ങുന്ന ടാര്‍ ഫയല്‍ rhsm-debug system പ്രയോഗം തയ്യാറാക്കുന്നു.
  • subscription-manager list --available കമാന്‍ഡിന്റെ ഔട്ട്പുട്ടിലേക്ക് രണ്ടു് പുതിയ ഫീള്‍ഡുകള്‍ ചേര്‍ത്തിരിയ്ക്കുന്നു. സിസ്റ്റത്തിനുചിതമായ പ്രൊഡക്ടുകളുടെ പേരുകള്‍ Provides ഫീള്‍ഡ് കാണിയ്ക്കുന്നു. ജിയുഐയ്ക്കു് ആവശ്യമായ പാരിറ്റി ലഭ്യമാക്കുന്നതിന് Suggested ഫീള്‍ഡ് ചേര്‍ത്തിരിയ്ക്കുന്നു.
  • ഇപ്പോള്‍ subscription-manager list --available കമാന്‍ഡിന്റെ ഔട്ട്പുട്ടില്‍ സ്റ്റോക്ക്-കീപ്പിങ് യൂണിറ്റ് (എസ്‌കെയു) ഉള്‍പ്പെടുന്നു.

പാഠം 5. വിര്‍ച്ച്വലൈസേഷന്‍

ESXi-നുള്ള പിന്തുണ

virt-who ഏജന്റ് Red Hat Enterprise Linux 5.11-ല്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍, virt-who-ന് ഇപ്പോള്‍ VMWare ESXi-മായി ബന്ധപ്പെടുവാന്‍ സാധിയ്ക്കുന്നു. ഇങ്ങനെ Red Hat സബ്സ്ക്രിപ്ഷന്‍ മാനേജറിനുള്ള ഹോസ്റ്റ്, ഗസ്റ്റ് മാപ്പിങ് വിവരങ്ങള്‍ ലഭ്യമാകുന്നു.

പാഠം 6. ഇന്‍ഡസ്റ്ററി നിലവാരങ്ങളും സര്‍ട്ടിഫിക്കേഷനും

OpenSCAP-നുള്ള എന്‍ഐഎസ്ടി സര്‍ട്ടിഫിക്കേഷന്‍

കോമണ്‍ വള്‍ണറബിളിറ്റീസ് ആന്‍ഡ് എക്സ്പോശര്‍ (സിവിഇ) ഐച്ഛികത്തിലൂടെ ഓഥന്റിക്കേറ്റഡ് കോണ്‍ഫിഗറേഷന്‍ സ്കാനര്‍ വിഭാഗത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഎസ്‌ടി) കണ്ടന്റ് ഓട്ടോമേഷന്‍ പ്രോട്ടോക്കോള്‍ (എസ്‌സിഎപി) 1.2, OpenSCAP 1.0.8 സര്‍ട്ടിഫൈ ചെയ്തിരിയ്ക്കുന്നു. എസ്‌സിഎപിയിലുള്ള ഓരോ ഘടകങ്ങളും പരിശോധിച്ച് അവ പാഴ്സ് ചെയ്യുന്നതിനുള്ള ലൈബ്രറി OpenSCAP ലഭ്യമാക്കുന്നു. ഇത് പൂതിയ എസ്‌സിഎപി പ്രയോഗങ്ങള്‍ തയ്യാറാക്കുന്നു. കൂടാതെ, ഉള്ളടക്കവിവരങ്ങള്‍ ശരിയായ രേഖകളിലേക്ക് തയ്യാറാക്കുന്നതിനു് അല്ലെങ്കില്‍ ഇവ അനുസരിച്ച് സിസ്റ്റം പരിശോധിയ്ക്കുന്നതിനു് പല കാര്യങ്ങള്‍ക്കുപയോഗിയ്ക്കുവാന്‍ സാധ്യമായ പ്രയോഗങ്ങള്‍ OpenSCAP ലഭ്യമാക്കുന്നു. \n

റിവിഷന്‍ ഹിസ്റ്ററി

പുനര്‍നിരീക്ഷണ ചരിത്രം
പുനര്‍നിരീക്ഷണം 0.0-0.0Tue Aug 05 2014മിലന്‍ നവ്രാറ്റില്‍
Red Hat Enterprise Linux 5.11 പ്രകാശനക്കുറിപ്പിന്റെ പ്രകാശനം.